Ente Malayalanaadu

Name:
Location: മുംബൈ, മഹാരാഷ്ട്രം, India

മുംബയില്‍ താമസം. ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ക്കായി മുംബയിലെ ഒരു കമ്പനിയില്‍ രാപകല്‍ അദ്ധ്വാനിക്കുന്നു. കൊല്ലമാണ്‌ സ്വന്തം രാജ്യം

Monday, September 25, 2006


ONE PARAGRAPH THAT EXPLAINS LIFE!!!

Arthur Ashe, the legendary Wimbledon player was dying of CANCER. From world over, he received letters from his fans, one of which conveyed: "Why does GOD have to select you for such a bad disease"? To this Arthur Ashe replied: The world over -- 5 crore children start playing tennis, 50 lakh learn to play tennis, 5 lakh learn professional tennis, 50,000 come to the circuit, 5000 reach the grand slam, 50 reach Wimbledon, 4 to semi final, 2 to the finals, When I was holding a cup I never asked GOD "Why me?". And today in pain I should not be asking GOD "Why me?"

Sunday, September 24, 2006



ഒരു ചെറുകവിത



നിന്റെ ഓരോ ഓര്‍മ്മയിലും ഓരോ പൂവു വിരിയുന്നു
ഞാനിപ്പോഴെത്രയോ വസന്തങ്ങള്‍ വിരിയിച്ചു കഴിഞ്ഞു
ശിശിരമായ്‌ - ഇലകള്‍ കൊഴിയുന്നു
വേനലായ്‌ - പൂക്കള്‍ കരിയുന്നു
എങ്കിലുമെന്റെ പ്രണയത്തിനിന്നും നറുസുഗന്ധം

നീ കാതോര്‍ക്കുക, നിന്റെ ഹൃദയത്തുടിപ്പുകളെ
എന്റെ മന്ത്രണങ്ങളായിരിക്കുമത്‌
നിന്നെ തഴുകുന്ന ഇളം കാറ്റെന്റെ നിശ്വാസങ്ങളായിരിക്കും
കിളികള്‍ പാടുന്നത്‌ എന്റെ ഹൃദയഗീതങ്ങളാണ്‌

കാറ്റടിച്ചകറ്റുന്ന കരിമേഘങ്ങളെ കാണുന്നില്ലേ..
.അതെന്റെ മോഹങ്ങളാണ്‌
മഴയായി നിന്നില്‍ പെയ്തിറങ്ങാന്‍...
കാറ്റിനെ ശാസിക്കൂ, അല്‍പനേരത്തേയ്ക്കെങ്കിലും വീശാതിരിക്കട്ടെ...

Saturday, September 23, 2006


നാടിന്റെ ഗൃ ഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മളിലേയ്ക്ക്‌ ഒരു മടക്ക യാത്ര... എനിക്കു കൂട്ടായി ഞാന്‍ നിങ്ങളേയും ക്ഷണിക്കുന്നു. പ്രവാസജീവിതത്തിന്റെ വ്യഥകളും ആനന്ദങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനൊരിടം.... സന്ദര്‍ശിക്കുക... എന്റെ മലയാളനാട്‌...
സ്നേഹത്തോടെ...
പ്രമോദ്‌ കുമാര്‍, പന്മന