Name:
Location: മുംബൈ, മഹാരാഷ്ട്രം, India

മുംബയില്‍ താമസം. ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ക്കായി മുംബയിലെ ഒരു കമ്പനിയില്‍ രാപകല്‍ അദ്ധ്വാനിക്കുന്നു. കൊല്ലമാണ്‌ സ്വന്തം രാജ്യം

Sunday, September 24, 2006



ഒരു ചെറുകവിത



നിന്റെ ഓരോ ഓര്‍മ്മയിലും ഓരോ പൂവു വിരിയുന്നു
ഞാനിപ്പോഴെത്രയോ വസന്തങ്ങള്‍ വിരിയിച്ചു കഴിഞ്ഞു
ശിശിരമായ്‌ - ഇലകള്‍ കൊഴിയുന്നു
വേനലായ്‌ - പൂക്കള്‍ കരിയുന്നു
എങ്കിലുമെന്റെ പ്രണയത്തിനിന്നും നറുസുഗന്ധം

നീ കാതോര്‍ക്കുക, നിന്റെ ഹൃദയത്തുടിപ്പുകളെ
എന്റെ മന്ത്രണങ്ങളായിരിക്കുമത്‌
നിന്നെ തഴുകുന്ന ഇളം കാറ്റെന്റെ നിശ്വാസങ്ങളായിരിക്കും
കിളികള്‍ പാടുന്നത്‌ എന്റെ ഹൃദയഗീതങ്ങളാണ്‌

കാറ്റടിച്ചകറ്റുന്ന കരിമേഘങ്ങളെ കാണുന്നില്ലേ..
.അതെന്റെ മോഹങ്ങളാണ്‌
മഴയായി നിന്നില്‍ പെയ്തിറങ്ങാന്‍...
കാറ്റിനെ ശാസിക്കൂ, അല്‍പനേരത്തേയ്ക്കെങ്കിലും വീശാതിരിക്കട്ടെ...

2 Comments:

Blogger JASG said...

Urdu or devanagari alphabet?

3:06 PM  
Blogger പ്രമോദ്‌ കുമാര്‍ said...

It's Malayalam, the language in Kerala. I think there are some portugese words in Malayalam and vice versa.

12:20 AM  

Post a Comment

<< Home